ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടല്ല സർക്കാർ,വികസനം നടപ്പാക്കേണ്ടത് :എസ്. എം.വൈ.എം പാലാ രൂപത

പാലാ:സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കെതിരെയും, സർവ്വേ നടപടികൾക്കെതിരെയും ജനരോക്ഷം ആളിക്കത്തുന്നതിനിടയിൽ സർക്കാരിനെതിരെ വിമർശനവുമായി എസ്.എം.വൈ.എം പാലാ രൂപത. ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലേറിയ സർക്കാർ,ഏതു വികസന പദ്ധതി നടപ്പാക്കാൻ തുനിയുമ്പോഴും മുഖ്യ പരിഗണന നൽകേണ്ടത് ജനങ്ങളുടെ താല്പര്യത്തിനാണ്.ജനഹിതത്തെ മാനിക്കാതെയും, അവരെ വെല്ലുവിളിച്ചും മുന്നോട്ടു പോയിട്ടുള്ള സർക്കാരുകളുടെ അനുഭവങ്ങൾ അധികാരത്തിലിരിക്കുന്ന സർക്കാർ ഓർമ്മിക്കുന്നത് നല്ലതാണ്.

Advertisements

ജനങ്ങളെയും, പരിസ്ഥിതിയെയും, കേരളത്തിന്റെ സാമ്പദ്ഘടനയെയും ബാധിക്കുന്ന സിൽവർ ലൈൻ പദ്ധതി കേരളത്തിന് അത്യന്താപേക്ഷിതമാണോ എന്ന് സർക്കാർ പുനരലോചിക്കണം.രൂപത പ്രസിഡന്റ് ജോസഫ് കിണറ്റുകര അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ,വൈസ് പ്രസിഡന്റ് റിന്റു റെജി,ജനറൽ സെക്രട്ടറി ഡിബിൻ വാഴപറമ്പിൽ, എഡ്വിൻ ജോസി,
ടോണി കവിയിൽ, നവ്യ ജോൺ,മെറിൻ പൊയ്യാനിയിൽ,ലിയ തെരേസ് ബിജു, ലിയോൺസ് സായ് എന്നിവർ പ്രസംഗിച്ചു
പാലാരൂപതയുടെ ഭാഗമായി വരുന്ന കോട്ടയം ജില്ലയിലെ പ്രദേശങ്ങളിൽ സർവ്വേ നടപടികളുടെ ഭാഗമായി വരും ദിവസങ്ങളിൽ കുറ്റികൾ നാട്ടനിരിക്കെയാണ് എസ് എം വൈ എം രൂപതാ സമതിയുടെ പ്രതികരണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.