പാലക്കാട്: പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. 7 പേർക്ക് പരിക്കേറ്റു. സിഗനലില്‍ നിർത്തിയിട്ട ഇന്നോവ കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറുകയായിരുന്നു. ഉച്ചയ്ക്ക് 12മണിയോടെ പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം.
സിഗ്നലില്‍ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിലേക്ക് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചു കയറിയത്. ഈ കാർ സിഗ്നലില്‍ നിർത്തിയിട്ടിരുന്ന മുന്നിലെ ടാങ്കർ ലോറിയിലും ഇടിച്ചു. ഇരുകാറുകളിലുമുണ്ടായിരുന്ന ഏഴു പേർക്കാണ് പരിക്കേറ്റത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരുടെ പരിക്ക് ഗുരുതരമല്ല. കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കാർ വേഗത്തിലായിരുന്നു. ഇതിനിടയില്‍ സിഗ്നലില്‍ വാഹനങ്ങള്‍ നിർത്തിയത് കണ്ടെങ്കിലും ബ്രേക്ക് കിട്ടിയില്ല. ഇതാണ് അപകടമുണ്ടാകാൻ കാരണം.