പാലക്കാട്: വാടകക്ക് വീട്ടില്‍ നിന്ന് 300 കിലോഗ്രാമോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. എടത്തറ – അഞ്ചാമൈല്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ റഷീദ് എന്നയാളാണ് പിടിയിലായത്. പാലക്കാട് സർക്കിള്‍ ഇൻസ്‌പെക്ടറും സംഘവുമാണ് പരിശോധന നടത്തിയത്.
റെയ്ഡില്‍ പ്രിവന്‍റീവ് ഓഫീസർ ശ്രീജിത്ത്, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) ബാസിത്, സിവില്‍ എക്സൈസ് ഓഫീസർ സദാശിവൻ, വനിതാ സിവില്‍ എക്സൈസ് ഓഫീസർ രേണുക എന്നിവർ പങ്കെടുത്തെന്ന് എക്സൈസ് അറിയിച്ചു. ഒരാഴ്ച മുൻപ് ആറായിരത്തോളം പാക്കറ്റ് ഹാന്‍സുമായി കോഴിക്കോട് യുവാവ് പിടിയിലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുന്നമംഗലം വരട്ട്യാക്ക് – പെരിങ്ങോളം റോഡില്‍ വാടക വീട് കേന്ദ്രീകരിച്ച് വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. കുന്ദമംഗലം, നരിക്കുനി, കോഴിക്കോട് സിറ്റിയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ രണ്ടു വര്‍ഷത്തോളമായി ബാബു എന്ന 37കാരൻ ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.