പാലക്കാട്: പാലക്കാട് ജില്ലയിലെ വിവിധ മോട്ടോർ വാഹന വകുപ്പ് ചെക് പോസ്റ്റുകളില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധന. ആകെ 1,49,490 രൂപ പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണി മുതല്‍ ശനിയാഴ്ച പുലർച്ചെ മൂന്ന് മണി വരെയായിരുന്നു എറണാകുളം വിജിലൻസ് റേഞ്ച് എസ്.പിയുടെയും പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്തില്‍ പരിശോധന നടത്തിയത്.
രാത്രി വേഷം മാറി ചെക് പോസ്റ്റുകളില്‍ എത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ അവിടെ നില്ക്കുമ്പോള് തന്നെ വിവിധ വാഹനങ്ങളില്‍ വരുന്ന ഡ്രൈവർമാർ വന്ന് പണം നല്കി പോകുന്നുണ്ടായിരുന്നു. വാളയാർ ചെക്പോസ്റ്റില്‍ നിന്നാണ് ഏറ്റവുമധികം തുക പിടിച്ചെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
90,650 രൂപയാണ് ഇവിടെ അനധികൃതമായി സൂക്ഷിച്ചിരുന്നത്. ഗോവിന്ദപുരത്തു നിന്ന് 10,140 രൂപയും ഗോപാലപുരത്ത് നിന്ന് 15,650 രൂപയും കണ്ടെടുത്തു. വാളയാർ ഔട്ട് ചെക് പോസ്റ്റില്‍ നിന്നും 29,000 രൂപ കണ്ടെടുത്തു. മീനാക്ഷിപുരം ചെക്പോസ്റ്റില്‍ നിന്നും കിട്ടി 4050 രൂപ. ഉദ്യോഗസ്ഥർ തുടർ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് വിജിലൻസ് അറിയിച്ചു.