വീട്ടിൽ നിധിയുണ്ടെന്ന് പറഞ്ഞ് വീട്ടമ്മയെ വിശ്വസിപ്പിച്ചു; ശേഷം ആഭാരണങ്ങൾ തട്ടി; വ്യാജ സിദ്ധൻ പിടിയിൽ

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയില്‍ വീട്ടില്‍ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ചു വീട്ടമ്മയില്‍ നിന്ന് 8 പവൻ സ്വർണ്ണാഭരണം തട്ടിയെടുത്ത വ്യാജ സിദ്ധൻ അറസ്റ്റില്‍. 45കാരൻ തിരുമിറ്റക്കോട്ട് നെല്ലിക്കാട്ടിരി തെക്കുംകര വളപ്പില്‍ റഫീഖ് മൗലവിയാണ് പിടിയിലായത്. നാലു ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് ഇയാള്‍ തട്ടിയെടുത്തത്. നെല്ലായ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
സമൂഹമാധ്യമത്തില്‍

Advertisements

ചാരിറ്റി സംബന്ധമായി വന്ന പോസ്റ്റിന് താഴെ സഹായം അഭ്യർത്ഥിച്ച്‌ ഫോണ്‍ നമ്പർ സഹിതം കമന്‍റിട്ട വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. ഈ നമ്പറില്‍ ബന്ധപ്പെട്ട റഫീഖ് മൗലവി വിവരങ്ങള്‍ അന്വേഷിക്കുകയും താൻ സിദ്ധനാണെന്നും പ്രശ്നങ്ങളെല്ലാം പരിഹരിച്ചു തരാമെന്നും പറഞ്ഞ് വീട്ടമ്മയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. അബ്ദുള്‍ റഷീദ് തങ്ങള്‍ എന്ന വ്യാജ പേരിലായിരുന്നു തട്ടിപ്പ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.