പാലക്കാട്: പാലക്കാട് മംഗലം ഡാമില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. 10 സെന്റി മീറ്റർ വീതമാണ് സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. 2.90 മീറ്റർ ക്യൂബ് വെള്ളം സ്പില്‍വേയിലൂടെ ഒഴുകുന്നത്. പാലക്കാട് മംഗലം ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച രാവിലെ ഡാമിൻ്റെ സ്പില്‍വെ ഷട്ടറുകള്‍ നിയന്ത്രിത അളവില്‍ തുറന്നത്. ഡാമിൻ്റെ താഴെ ഭാഗത്തുള്ള ചെറുകുന്നം പുഴയിലൂടെ ഗായത്രി പുഴയിലും ഭാരതപ്പുഴയിലുമാണ് വെള്ളം എത്തിച്ചേരുക. പുഴകളുടെ തീരത്തുള്ളവർ ജാഗത പാലിക്കണമെന്നു ജില്ലാ ഭരണകൂടം നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഡാമിലെ ഡാമിലെ നിലവിലെ ജലനിരപ്പ് 76.60 മീറ്ററാണ്.