പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 2.05 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടികൂടി

പാലക്കാട്: റെയില്‍വെ സ്റ്റേഷനില്‍ യുവാവിനെ കഞ്ചാവുമായി പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശിയായ മുഹമ്മദ് താജുല്‍ ഇസ്ലാം മൊല്ല എന്നയാളാണ് പാലക്കാട് ജംഗ്ഷൻ റെയില്‍വെ സ്റ്റേഷനില്‍ വെച്ച്‌ കഞ്ചാവുമായി പിടിയിലായത്. ഇയാളുടെ കൈവശം 2.05 കിലോഗ്രാം കഞ്ചാവ് ഉണ്ടായിരുന്നതായി എക്സൈസ് അറിയിച്ചു.

Advertisements

പാലക്കാട് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എം.എഫ്.സുരേഷും പാർട്ടിയും പാലക്കാട് റെയില്‍വെ സംരക്ഷണ സേനാ സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സർക്കിള്‍ ഇൻസ്പെക്ടറെ കൂടാതെ അസ്സിസ്ടന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ എൻ.സുരേഷ് ബാബു, പി.ശ്രീജി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അരുണ്‍ കുമാർ.എ.കെ, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ കണ്ണദാസൻ എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു. മറ്റൊരു സംഭവത്തില്‍ കണ്ണൂർ കൂത്തുപറമ്പില്‍ 15 ലിറ്റർ ചാരായവുമായി ഒരാളെയും എക്സൈസ് പിടികൂടി. ആയിത്തറ സ്വദേശിയായ സതീശൻ.വി.കെയാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളികളായ വിജേഷ്.കെ, സജു കെ.കെ എന്നിവർ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ടു. ഇവരെയും കേസില്‍ പ്രതി ചേർത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂത്തുപറമ്പ് എക്സൈസ് സർക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.പ്രമോദന്റെ നേതൃത്വത്തില്‍ കണ്ണൂർ എക്സൈസ് ഇന്റലിജൻസും ചേർന്നാണ് കേസ് കണ്ടെത്തിയത്. കണ്ണൂർ ഐ.ബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സുകേഷ് കുമാർ വണ്ടിച്ചാലില്‍, കൂത്തുപറമ്പ് എക്സൈസ് സർക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഷാജി.യു, പ്രിവന്റീവ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, സതീഷ് വെള്ളുവക്കണ്ടി, സിവില്‍ എക്സൈസ് ഓഫീസർമാരായ ജിജീഷ് ചെറുവായി, ബിനീഷ്.എ.എം, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ സജീവ്.കെ.കെ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

Hot Topics

Related Articles