പാലക്കാട് : വാഹനം എത്താത്തതിനെ തുടർന്ന് പാലക്കാട് അട്ടപ്പാടിയില്‍ രോഗിയെ രണ്ട് കിലോമീറ്റർ ദൂരം കമ്പില്‍ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചു. പാലക്കാട് അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ പിന്നോക്ക ആദിവാസി ഊരായ മേലെ ഭൂതയാർ ആണ് സംഭവം. പൂതയാറിലെ മരുതൻ ചെല്ലി ദമ്പതികളുടെ 22 വയസ്സുള്ള മകൻ സതീശനെയാണ് ബന്ധുക്കള്‍ ഇത്തരത്തില്‍ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകിട്ട് ആറരയ്ക്കാണ് സംഭവം നടന്നത്. റോഡിന്റെ വീതി കുറവായതിനാലാണ് ഊരില്‍ വാഹനം എത്താത്തതെന്ന് ഇവർ പറയുന്നു. രണ്ട് കിലോമീറ്റർ കമ്പില്‍ കെട്ടി ചുമന്ന് കൊണ്ടുവന്നതിനു ശേഷം സതീശനെ ആംബുലൻസില്‍ കയറ്റി കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചു.
Advertisements