പാലക്കാട്: കുലുക്കല്ലൂരിൽ ഒന്നര വയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു. വണ്ടുംതര നീർപ്പാറ കിഴക്കേതിൽ ഉമ്മറിന്റെയും മുബീനയുടെയും ഏക മകൻ മുഹമ്മദ് ഇഹാൻ ആണ് മരിച്ചത്.
Advertisements
ഇന്നലെ ഉച്ച കഴിഞ്ഞു മൂന്നരയോടെയായിരുന്നു സംഭവം. വീട്ടിൽ കളിക്കുന്നതിനിടെ സമീപത്തെ നീർപ്പാറ കുളത്തിലേക്ക് പോയ കുട്ടി അബദ്ധത്തിൽ വീണതാകാം എന്ന് കരുതുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കൊപ്പം പോലീസ് കേസെടുത്തു.