പാലക്കാട് കഞ്ചിക്കോട് കാര്‍ തടഞ്ഞ് നിര്‍ത്തി നാലര കോടി രൂപ കവര്‍ച്ച നടത്തിയ കേസ് ; ഒരു പ്രതി കൂടി അറസ്റ്റില്‍ ; പിടിയിലായത് തൃശ്ശൂര്‍ കോടാലി സ്വദേശി ശ്രീജിത്ത് ; അറസ്സിലായവരുടെ എണ്ണം ഏഴായി

പാലക്കാട് : കഞ്ചിക്കോട് കാര്‍ തടഞ്ഞ് നിര്‍ത്തി നാലര കോടി രൂപ കവര്‍ച്ച നടത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. തൃശ്ശൂര്‍ കോടാലി സ്വദേശി ശ്രീജിത്തിനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു.ഇയാളുടെ വീട്ടില്‍ നിന്ന് ഒരു ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. ഇതോടെ കവര്‍ച്ച കേസില്‍ അറസ്സിലായവരുടെ എണ്ണം ഏഴായി.

Advertisements

കഴിഞ്ഞ ദിവസം തൃശ്ശൂര്‍ കോടാലി സ്വദേശികളായ അജയ്, അരുണ്‍ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ശ്രീജിത്തിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. കവര്‍ന്ന പണം സംഘം വീതം വെച്ചെടുത്ത് പല വഴിയ്ക്ക് പോയതായി മുഖ്യപ്രതിയായ അസീസിനെ ചോദ്യംചെയ്തപ്പോള്‍ വിവരം ലഭിച്ചിരുന്നു. ശ്രീജിത്തിനെകുറിച്ച്‌ വിവരം ലഭിച്ച പൊലീസ് കോടാലിയിലുള്ള വീട്ടില്‍ എത്തി പരിശോധന നടത്തുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായ ശ്രീജിത്ത് കസബ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതികളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ജൂലൈ 29നണ് മലപ്പുറം സ്വദേശികളായ വ്യാപാരികളുടെ കാര്‍ തടഞ്ഞു നിര്‍ത്തി സംഘം പണം കൊള്ളയടിച്ചത്. പാലക്കാട് കോങ്ങാട് സ്വദേശിയായ അസീസിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ കോയമ്പത്തൂര്‍ സ്വദേശികളാണ് പണം കവര്‍ന്നത്. പാലക്കാട് പുതുക്കശ്ശേരി നരകംപള്ളി പുഴയ്ക്ക് സമീപത്തുവെച്ചായിരുന്നു സംഭവം. മൂന്ന് കാറുകളിലായി എത്തിയ 15 അംഗ സംഘമാണ് കൊള്ളയടിച്ചതെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നു.

Hot Topics

Related Articles