കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്; വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു

പാലക്കാട്: പാലക്കാട് കരിമ്പുഴയില്‍ കാട്ടുപന്നി ബൈക്ക് ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് യാത്രക്കാരന് പരിക്ക്. കരിമ്പുഴ പഞ്ചായത്തിലെ ഡ്രൈവർ മുഹമ്മദ് അഷ്‌കറിനാണ് അപകടത്തില്‍ പരിക്കേറ്റത്. രാവിലെ 7 മണിയോടുകൂടി ബൈക്കില്‍ വരുമ്പോഴായിരുന്നു അപകടം. പൊമ്പ്ര മണ്ണോട്ടുംപടി ഭാഗത്തുവെച്ച്‌ ഓടിയെത്തിയ കാട്ടുപന്നി ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഏകദേശം 50 മീറ്ററോളം ദൂരം ബൈക്ക് തെറിച്ചു പോയി. അഷ്‌കർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ ബൈക്കിന്റെ മുൻവശം പൂർണ്ണമായി തകർന്നു.

Advertisements

Hot Topics

Related Articles