ഒലവക്കോട് റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമില്‍ പശ്ചിമബംഗാള്‍ സ്വദേശിയുടെ ആത്മഹത്യാശ്രമം

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോമില്‍ പശ്ചിമബംഗാള്‍ സ്വദേശിയുടെ ആത്മഹത്യാശ്രമം. തരണി കന്തമഹയാണ് (40) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വ്യാഴാഴ്ച പുലർച്ചെ നാലോടെ രണ്ടാം നമ്പർ പ്ലാന്റ്ഫോമിലാണ് സംഭവം. മേല്‍ക്കുരയിലെ കമ്പിയില്‍ ഷാള്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട് ചാടാനായിരുന്നു ശ്രമം. പാലക്കാട് അഗ്നിരക്ഷാസേനയെത്തി യുവാവിനെ അനുനയിപ്പിച്ച്‌ താഴെയിറക്കി. താഴെയിറങ്ങിയ ഉടന യുവാവ് കുതറി ഓടിയെങ്കിലും അഗ്നിരക്ഷാസേനാംഗങ്ങള്‍ പിന്നാലെ ഓടി പിടികൂടി. തുടർന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമത്തിനുള്ള കാരണം യുവാവ് വ്യക്തമാക്കിയില്ല.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.