പാലക്കാട്: പാലക്കാട് കൊപ്പം മുളയങ്കാവില്‍ അനിയന്‍ ചേട്ടനെ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. നടക്കാവില്‍ വീട്ടില്‍ സന്‍വര്‍ സാബു (40) വാണ് കൊല്ലപ്പെട്ടത്.മൊബൈല്‍ ഫോണില്‍ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയന്‍ ശക്കീറുമായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിക്കാണ് സംഭവം. മൊബൈല്‍ ഫോണില്‍ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയന്‍ ശക്കീറുമായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ അനിയന്‍ ചേട്ടനെ വിറകുകൊള്ളി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ ഉടനെ സന്‍വറെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊണ്ടുപോയി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനില്‍ക്കും. സംഭവത്തില്‍ കേസെടുത്ത കൊപ്പം പൊലീസ് ശക്കീറിനെ കസ്റ്റഡിയിലെടുത്തു