പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുവിന്റെ മരണം: നാല് ദിവസത്തിനിടെ മരിക്കുന്ന മുന്നാമത്തെ കുട്ടി; അട്ടപ്പാടിയിലെ ആരോഗ്യത്തിൽ ആശങ്ക

പാലക്കാട്​: അട്ടപ്പാടിയിലെ ഊരുകളിൽ നവജാതശിശുക്കളുടെ മരണം വീണ്ടും വർധിക്കുന്നു. കഴിഞ്ഞ നാല്​ ദിവസത്തിനിടെ മൂന്നു കുഞ്ഞുങ്ങളാണ്​ ഇവിടെ മരിച്ചത്​. ന്യൂമോണിയ ബാധിച്ച്​ വീട്ടിയൂർ ഊരിലെ ദമ്പതികളുടെ കുഞ്ഞ്​്​ വെള്ളിയാഴ്ച മരിച്ചതാണ്​ ഒടുവിലത്തെ സംഭവം.

Advertisements

കുഞ്ഞിന്​ മൂന്ന്​ ദിവസം മാത്രമായിരുന്നു പ്രായം. മണ്ണാർക്കാട്​ താലൂക്ക്​ ആശുപത്രിയിലായിരുന്നു അമ്മയും കുഞ്ഞും. സിസേറിയനിലൂടെയായിരുന്നു പ്രസവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അട്ടപ്പാടിയിലെ ശിശു മരണനിരക്ക് വളരെ​ കൂടുതലാണ്​. കഴിഞ്ഞദിവസം മറ്റൊരു കുഞ്ഞും ന്യൂമോണിയ ബാധിച്ച്​ മരിച്ചിരുന്നു.  നവംബർ 23ന്​ സിക്കിൾസെൽ അനീമിയ ബാധിച്ച്​ കുഞ്ഞും മാതാവുമാണ്​​ മരിച്ചത്​. താവളം കുറവൻകണ്ടി സ്വദേശിനി തുളസി ബാലകൃഷ്ണനും (24) കുഞ്ഞുമാണ് മരിച്ചത്. അരിവാൾ രോഗിയായ തുളസി എട്ട് മാസം ഗർഭിണിയായിരുന്നു.

നവംബർ 20ന് ശാരീരികാസ്വസ്ഥതകളെ തുടർന്ന് ഇവർ കോട്ടത്തറയിൽ ചികിത്സ തേടിയിരുന്നു. ശ്വാസതടസ്സം കൂടിയതിനെ തുടർന്ന് നവംബർ 22ന് വൈകീട്ട്​ തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി.

അവിടെയെത്തിയ ശേഷം കുഞ്ഞിനെ ശസ്ത്രക്രിയ വഴി പുറത്തെടുത്തപ്പോൾ മരിച്ച നിലയിലായിരുന്നു. തുളസി വെൻറിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ, അടുത്തദിവസം പുലർച്ച മരിച്ചു.

Hot Topics

Related Articles