പാലക്കാട്: ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ യുവതിയെ കഴുത്തുഞെരിച്ച് കൊന്നു. കോന്നല്ലൂര്‍ ശിവദാസന്റെയും ഗീതയുടെയും മകള്‍ സൂര്യ പ്രിയയാണ് (24) കൊല്ലപ്പെട്ടത്.സംഭവത്തില്‍ അഞ്ചുമൂര്‍ത്തിമംഗലം അണയ്ക്കപ്പാറ ചീക്കോട് സൂജീഷ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൊല്ലപ്പെട്ട സൂര്യ ഡി.വൈ.എഫ്.ഐ കോന്നല്ലൂര്‍ യൂണിറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റി അംഗവും മേലാര്‍കോട് പഞ്ചായത്ത് സി.ഡി .എസ് അംഗവുമാണ്.
ബുധനാഴ്ച രാവിലെ 11 മണിയോടെ യുവതിയുടെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. സൂര്യ പ്രിയ തനിച്ചായിരിക്കുന്ന സമയത്തായിരുന്നു ആക്രമണം. പ്രതിയായ സുജീഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.കൊല്ലപ്പെട്ട സൂര്യപ്രിയയും സുജീഷും പരിചയക്കാരായിരുന്നു എന്ന് പോലീസ് പറഞ്ഞു. അതേസമയം,കൊലപാതകത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.