പാലക്കാട്: വില്ലേജ് ഓഫിസിലെത്തിയ പരാതിക്കാരനിൽ നിന്നും കൈക്കൂലിവാങ്ങിയ കേസിൽ വില്ലേജ് അസിസ്റ്റന്റിന് മൂന്നു വകുപ്പുകളിലായി ആറു വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും. പാലക്കാട് ചളവറ വില്ലേജ് ഓഫിസിലെ വി.ജെ വിൽസണെയാണ് തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്. സെക്ഷൻ ഏഴ് പ്രകാരം 2 വർഷത്തെ തടവുശിക്ഷയും 50000 രൂപ പിഴയും, മറ്റൊരു വകുപ്പ് പ്രകാരം 2 വർഷത്തെ തടവുശിക്ഷയും 50000/ രൂപ പിഴയും, 466 ഐപിസി പ്രകാരം 2 വർഷത്തെ തടവുശിക്ഷയും 50000/ രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ആറു മാസത്തെ തടവും ശിക്ഷയും വിധിച്ചു.
Advertisements