പാലക്കാട് : കോയമ്പത്തൂരിന് സമീപം നവക്കരയിൽ കാട്ടാനകൾ ട്രെയിൻ തട്ടി ചെരിഞ്ഞു. വെള്ളി രാത്രി എട്ടേ മുക്കാലോടെ മരപ്പാലത്തിന് സമീപമാണ് രണ്ട് കുട്ടിയാനകളും ഒരു പിടിയാനയും ചെരിഞ്ഞത്. പാലക്കാട് വഴി കടന്നുപോയ മംഗലാപുരം ചെന്നൈ ട്രെയിനാണ് ആനകളെ ഇടിച്ചത്.
രാത്രിയായതിനാൽ ആനകൾ ട്രാക്കിൽ നിൽക്കുന്നത് ലോക്കോപൈലറ്റിന് കാണാനായില്ല. ട്രെയിൻ പാളം തെറ്റാതിരുന്നതിനാൽ വലിയ അപകടമൊഴിവായി. അപകടത്തെ തുടർന്ന് ട്രെയിൻ പിറകോട്ടെടുത്ത് നിർത്തിയിട്ടു. രാത്രി വൈകി ആനകളുടെ ജഡം ട്രാക്കിൽ നിന്ന് മാറ്റിയാണ് ട്രെയിൻ യാത്ര തുടർന്നത്. വാളയാറിൽ നിന്ന് പത്തുകിലോമീറ്റർ അകലെയാണ് സംഭവം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഞ്ചിക്കോട് മേഖലയിൽ കറങ്ങുന്ന ആനക്കൂട്ടത്തിലുള്ളവയാണോ എന്നറിയാൻ വാളയാർ റേഞ്ചിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് രാത്രിയോടെ തിരിച്ചു. തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും ആർപിഎഫും സ്ഥലത്തെത്തി.