പൊളാരിസിന്റെ ഓൾ ടെറൈനിൽ ഡെസേർട്ട് ഡ്രൈവുമായി മമ്മൂട്ടി : വീഡിയോ

മമ്മൂട്ടിയുടെ വാഹന പ്രേമം മലയാളികൾക്ക് ഏറെ സുപരിചിതമായ ഒരു കാര്യമാണ്. മമ്മൂട്ടിക്ക് വാഹനത്തിനോടും ഡ്രൈവിങ്ങിനോടും ഉള്ള കമ്പം പലപ്പോഴായി പലരുടെയും അനുഭവങ്ങളിൽ നിന്ന് നമ്മൾ അറിഞ്ഞിട്ടുമുണ്ട്. എന്നാൽ, ദുബായിയിലെ മരുഭൂമിയിലൂടെയുള്ള മമ്മൂട്ടിയുടെ ഡ്രൈവിങ്ങാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.

Advertisements

ഇൻസ്റ്റഗ്രാമിലൂടെ ആണ് മമ്മൂട്ടി തന്റെ പുതിയ ഡ്രൈവ് പങ്കുവെച്ചിരിക്കുന്നത്. ഡെസേർട്ട് ഡ്രൈവ് എന്ന അടിക്കുറിപ്പോടെ പൊളാരിസിന്റെ ഓൾ ടെറൈൻ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ആണിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ പ്രൊമോഷന്റെ ഭാഗമായി ദുബായിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹം ഡെസേർട്ട് ഡ്രൈവിനിറങ്ങിയത്. മീരാ നന്ദൻ, ഐശ്വര്യ ലക്ഷ്മി, സ്നേഹ തുടങ്ങിയ താരങ്ങളാണ് മമ്മൂട്ടിക്കൊപ്പം ഡെസേർട്ട് ഡ്രൈവിനെത്തിയത്. പൊളാരിസ് ആർ.ഇസഡ്.ആർ എക്സ്.പി.4 1000 എന്ന ഓൾ ടെറൈൻ വാഹനത്തിലായിരുന്നു ഇവരുടെ മരുഭൂമിയിലെ യാത്ര.

Hot Topics

Related Articles