ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പാലിയേറ്റീവ് കെയർ യൂണിറ്റ് ഡിസംബർ 27ന്

ഞീഴൂർ : ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റെ ഉദ്ഘാടനം ഡിസംബർ 27 ന് നടക്കും. ഉച്ചയ്ക്ക് 1.30 ന് ഒരുമ ഓഡിറ്റോറിയത്തിൽ വച്ച് എം.എൽ.എ. മോൻസ് ജോസഫാണ് ഉദ്ഘാടനം നിർവഹിക്കുക. ഞീഴൂർ, കടുത്തുരുത്തി, മാഞ്ഞൂർ, എന്നീ പഞ്ചായത്തിലുള്ള കിടപ്പ് രോഗികൾക്ക് ഡോക്ട‌ർ നേഴ്‌സുമാരുടെ സേവനത്തോടെ വീട്ടിലെത്തിയും, ഒരുമയിലും സ്വാന്തന പരിചരണം, നഴ്‌സിംഗ് കെയർ, ഫിസിയോതെറാപ്പി എന്നിവയടങ്ങിയ മെഡിക്കൽ ഉപകരണങ്ങളോടുകൂടിയാണ് പാലിയേറ്റീവ് കെയർ യൂണിറ്റ് നടത്തുക.

Advertisements

ഈ യൂണിറ്റിന്റെ ഉദ്ഘാടനത്തിന് വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ.വാസുദേവൻ നായർ, ശ്രീകല ദിലീപ്, കോമളവല്ലി രവിന്ദ്രൻ, എ.സി.സ്മിത, ഞീഴൂർ ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. ഫിലിപ്പ് രാമചനാട്ട്, സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് തുരുത്തി പള്ളി വികാരി ഫാ.ജോസ് നെല്ലിക്ക തെരുവിൽ, ഡോക്‌ടർമാർ, നേഴ്‌സ്‌മാർ കൂടാതെ രാഷ്ട്രപതിയിൽ നിന്നും ഫ്ലോറൻസ് നൈറ്റിംഗിൽ അവാർഡ് കരസ്ഥമാക്കിയ കൂടല്ലൂർ ഗവൺമെന്റ് ഹോസ്‌പിറ്റൽ പാലിയേറ്റീവ് കെയർ നേഴ്‌സ് ഷീലാ റാണി എന്നിവർ പങ്കെടുക്കും. യോഗത്തിന് ഞീഴൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ ശരത് ശശി അധ്യക്ഷത വഹിക്കുമെന്ന് ഒരുമ പ്രസിഡൻ്റ് കെ.കെ. ജോസ്പ്രകാശ്, സെക്രട്ടറി ശ്രുതി സന്തോഷ്, ഷാജി അഖിൽ നിവാസ്, സിൻജ ഷാജി, ജോയി മൈലം വേലിൽ, എന്നിവർ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.