പള്ളിക്കത്തോട് അരുവിക്കുഴിയിൽ ഓട്ടോ റിക്ഷ തോട്ടിലേയ്ക്ക് മറിഞ്ഞു : നിർത്തിയിട്ടിരുന്ന ഓട്ടോ തനിയെ ഉരുണ്ട് തോട്ടിലേക്ക് മറിയുകയായിരുന്നു

പള്ളിക്കത്തോട് : അരുവിക്കുഴിയിൽ ഓട്ടോ റിക്ഷ തോട്ടിലേയ്ക്ക് മറിഞ്ഞു. അരുവിക്കുഴി പള്ളിക്ക് മുന്നിൽ നിർത്തി ഇട്ടിരുന്ന ഓട്ടോ തനിയെ ഉരുണ്ട് തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. അരുവിക്കുഴി സ്വദേശി ജിൻസിന്റെ ഓട്ടോയാണ് മറിഞ്ഞത്. ഓട്ടോ നിർത്തിയിട്ട ശേഷം ജിൻസ് പുറത്തേക്കിറങ്ങി ഈ സമയം ഒട്ടോ തനിയെ ഉരുണ്ട് തോട്ടിലേയ്ക്ക് പതിയ്ക്കുകയായിരുന്നു. അരുവിക്കുഴി വെള്ളച്ചാട്ടത്തിന് സമീപമാണ് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞത്.

Advertisements

പന്ത്രണ്ടടിയോളം താഴ്ചയിലേക്കാണ് ഓട്ടോ വീണത്. അപകട സമയത്ത് യാത്രക്കാർ ആരും തന്നെ  വാഹനത്തിൽ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി . സംഭവമറിഞ്ഞ് നിരവധി ആളുകളാണ് പ്രദേശത്ത് തടിച്ചു കൂടിയിരിക്കുന്നത്.

Hot Topics

Related Articles