പള്ളിക്കത്തോട് ഐ.ടി.ഐയിൽകോൺവൊക്കേഷനും കാമ്പസ് റിക്രൂട്ട്‌മെന്റും നടന്നു

കോട്ടയം: വ്യവസായപരിശീലന വകുപ്പിനു കീഴിലുള്ള പള്ളിക്കത്തോട് പി.ടി.സി.എം. സർക്കാർ ഐ.ടി.ഐ.യിൽ കോൺവൊക്കേഷൻ ചടങ്ങും കാമ്പസ് റിക്രൂട്ട്‌മെന്റും നടന്നു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. സർട്ടിഫിക്കറ്റുകൾ ചീഫ് വിപ്പ് വിതരണം ചെയ്തു.

Advertisements

പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ ഗിരീഷ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ജോമോൾ മാത്യു, പഞ്ചായത്തംഗം സനു ശങ്കർ, പ്രിൻസിപ്പൽ പി.ജെ. ആൽബർട്ട്, പി.ടി.എ. പ്രസിഡന്റ് വി.ജെ. വിനോദ്, ജോതിഷ് കുമാർ, സണ്ണി മാത്യു, വൈസ് പ്രിൻസിപ്പൽ കെ.ബി. ജയകുമാർ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles