പള്ളിക്കത്തോട് ഐടിഐയിൽ എസ് എഫ് ഐയ്ക്ക് ഉജ്വല വിജയം

പുതുപ്പള്ളി : പുതുപ്പള്ളി ഏരിയായിൽ തെരഞ്ഞെടുപ്പ് നടന്ന പള്ളിക്കത്തോട് ഗവണ്മെന്റ് ഐടിഐയിൽ എസ്എഫ്ഐ ക്ക് ഉജ്വല വിജയം. മുഴുവൻ സീറ്റിലും എതിരില്ലാതെയാണ് എസ്എഫ്ഐ വിജയിച്ചത്. തുടർന്ന് പ്രവർത്തകർ പള്ളിക്കത്തോട്ടിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. യോഗം എസ്എഫ്ഐ പുതുപ്പള്ളി ഏരിയ സെക്രട്ടറി റോജിൻ റോജോ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗങ്ങളായ അതുൽ പി മോഹൻ, കെ ബി അഞ്ജന , യൂണിറ്റ് സെക്രട്ടറി റോഷിൻ, പ്രസിഡന്റ് രാജീവ്‌ എന്നിവർ സംസാരിച്ചു.
യൂണിയൻ ഭാരവാഹികൾ
റോഷിൻ റോജോ(ചെയർമാൻ),അഭിലാഷ് ഇ വിജയൻ(കൗൺസിലർ),ഹരികൃഷ്ണൻ പി (ജനറൽ സെക്രട്ടറി),ഗൗതം ബി (മാഗസിൻ എഡിറ്റർ), ആദിത്യ സി. പി (കൾച്ചറൽ അഫഴ്സ്),വൈഷ്ണവ് സന്തോഷ്‌(ജനറൽ ക്യാപ്റ്റൻ സ്പോർട്സ്)

Advertisements

Hot Topics

Related Articles