ഞങ്ങളും കൃഷിയിലേയ്ക്ക്‌ പദ്ധതി ; ഉദ്ഘാടനം നടന്നു

പുതുപ്പള്ളി : പളളിക്കത്തോട്ടിൽ കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേയ്ക്ക്‌ പദ്ധതി ഗവ. ചീഫ്‌ വിപ്പ്‌ എൻ.ജയരാജ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശാ ഗിരീഷ്‌ അധ്യക്ഷയായി. പാമ്പാടി കൃഷി അസിസ്റ്റന്റ്‌ ഡയറക്ടർ ഡോ.ലെൻസി തോമസ്‌ പദ്ധതി വിശദീകരണം നടത്തി.ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ,ആനിക്കാട്‌ ഫാർമേഴ്സ്‌ കോപ്പറേറ്റീവ്‌ ബാങ്ക്‌ പ്രസിഡന്റ്‌ കെ.ഗോപകുമാർ ,വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ജലസേചന പമ്പ്സെറ്റ്‌ ,പുല്ലുവെട്ട്‌ യന്ത്രം ,ടില്ലർ ,സ്പ്രേയർ ,തടമെടുക്കൽ യന്ത്രം മുതലായ കാർഷിക യന്ത്രോപകരണങ്ങൾക്ക്‌ സബ്സിഡി ലഭിക്കുന്ന സ്മാം പദ്ധതിയെ പറ്റിയും, സൂക്ഷ്മ ജലസേചന പദ്ധതികളെ കുറിച്ചും കോട്ടയം കൃഷി അസിസ്റ്റന്റ്‌ എഞ്ചിനീയർ വി എസ് വിനിയ ക്ലാസെടുത്തു.കിസാൻ ക്രെഡിറ്റ്‌ കാർഡിനെ കുറിച്ച്‌ എസ്‌ബിഐ പള്ളിക്കത്തോട്‌ ബാങ്ക്‌ മാനേജർ എൻ കെ ശ്രീകുമാർ ക്ലാസെടുത്തു.

Advertisements

Hot Topics

Related Articles