പള്ളിക്കത്തോട് തെക്കും തല ഭാഗത്തെ യാത്രാക്ലേശം പരിഹരിക്കാൻ നടപടി വേണം ; പ്രതിഷേധവുമായി പ്രദേശവാസികൾ

പള്ളിക്കത്തോട് : പള്ളിക്കത്തോട് തെക്കും തല ഭാഗത്തെ യാത്രാക്ലേശം പരിഹരിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായി. പാലാ പള്ളിക്കത്തോട് റൂട്ടിൽ കാഞ്ഞിരമറ്റം തെക്കും തല വഴി സർവീസ് നടത്തിയിരുന്ന 2 ബസുകൾ നിലവിൽ സർവീസ് നടത്തുന്നില്ല. കെ ആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വിദ്യാർഥികൾക്കും ജീവനക്കാർക്കും എത്തിച്ചേരുന്നതിനുള്ള ഏക ആശ്രയമായിരുന്നു ഈ ബസുകൾ.ബസ് സർവീസുകൾ നിർത്തിയതിനെ തുടർന്ന് നടന്നാണ് പ്രദേശ വാസികളുടെ യാത്ര. പാലാ പൊൻകുന്നം പള്ളിക്കത്തോട് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നും ചേർപ്പുങ്കൽ റൂട്ടിൽ കൂടിയും തെക്കുംതല വഴി ബസ്സുകൾ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ജനങ്ങളുടെ അടിസ്ഥാന വിഷയത്തിൽ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisements

Hot Topics

Related Articles