പള്ളിക്കത്തോട് ബസ് സ്റ്റാന്‍ഡിന് സമീപം പുരയിടത്തിന് തീ പിടിച്ചു; പരിഭ്രാന്തിയുടെ തീ അണച്ചത് പാമ്പാടി അഗ്നിരക്ഷാസേന; രക്ഷയായത് നാട്ടുകാരുടെ ജാഗ്രത

കോട്ടയം: പള്ളിക്കത്തോട് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള പുരയിടത്തിന് തീപിടിച്ചു. പള്ളിക്കത്തോട് തെക്കേക്കര വീട്ടില്‍ ശിവദാസന്റെ പുരയിടമാണ് അഗ്നിക്കിരയായത്. തിങ്ങളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് നാടിനെ നടുക്കിയ സംഭവം. തീപിടത്തമുണ്ടായ മുക്കാല്‍ ഏക്കറോളം വരുന്ന തോട്ടത്തില്‍ കൃഷി ചെയ്തിരുന്ന റബ്ബറും വാഴയും പൂര്‍ണ്ണമായും കത്തിനശിച്ചു.

Advertisements

ബസ് സ്റ്റാന്‍ഡിന് സമീപത്തായതിനാല്‍ മറ്റ് ജനവാസകേന്ദ്രങ്ങളും കടകളും പ്രദേശത്തുണ്ട്. തീ ആളിപ്പടര്‍ന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. എന്നാല്‍ നാട്ടുകാരുടെയും കടയുടമകളുടെയും സമയോചിതമായ ഇടപെടല്‍ തീ പടരുന്നത് തടഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പാമ്പാടി ഫയര്‍‌സ്റ്റേഷനില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിന്‍ എത്തിയാണ് തീ അണച്ചത്. മാലിന്യം അശ്രദ്ധമായി കൂട്ടിയിട്ട് കത്തിച്ചതാണ് തീ ആളിപ്പടരാന്‍ കാരണമായതെന്ന് സംശയിക്കുന്നതായി അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹക്കീം, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ജിജി, അനീഷ് മോന്‍ , ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ അനീഷ്, വിഷ്ണു, സെന്‍കുമാര്‍ , സുജിത്ത്, സന്ദീപ്, മുഹമ്മദ് സുല്‍ഫി, വിനീത് , ഹോം ഗാര്‍ഡ് ബിനുകുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Hot Topics

Related Articles