പള്ളം ബ്ലോക്ക് പഞ്ചായത്തിൽ കോവിഡ് പ്രതിരോധം ഹെൽപ്പ്-ഡെസ്‌ക് വാഹന സേവനം

വടവാതൂർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊ. റ്റോമിച്ചൻ ജോസഫ് സ്വാഗതം പറഞ്ഞു.

Advertisements

ഹെൽപ് ഡസ്‌കനോട് അനുബന്ധിച്ചുള്ള വാഹന സേവനം മന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. സാനിറ്റൈസർ ഗ്ലൗസ് മാസ്‌ക് തുടങ്ങിയ പ്രതിരോധ സാമഗ്രികളും വാഹന സൗകര്യവും പൊതുജനങ്ങക്കായി സജ്ജമാക്കിയിട്ടുണ്ട്. ബ്ലോക്ക് ആരോഗ്യ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ധനുജ സുരേന്ദ്രൻ ഹെല്പ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനങ്ങക്ക് നേതൃത്വം നൽകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ എം ചാണ്ടി, ഇ ആർ സുനിൽകുമാർ, രജനിമോൾ കെ, സിബി ജോൺ ശ്രീമതി ലിസമ്മ ബേബി എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന യോഗത്തിൽ സെക്രട്ടറി ബി ഉത്തമൻ കൃതജ്ഞത രേഖപ്പെടുത്തി.

Hot Topics

Related Articles