പള്ളം ബ്ളോക്കിൽ ലോക വിഭിന്ന ശേഷി ദിനാചരണം നടത്തി

വടവാതൂർ : ലോക വിഭിന്ന ശേഷി ദിനാചരണത്തോടനുബന്ധിച്ച് വിഭിന്ന ശേഷി അംഗങ്ങളുടെ സംഗമവും കലാപരിപാടികളും പള്ളം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രൊഫ . റ്റോമിച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സാബു പുതുപറമ്പിൽ സ്വാഗതം പറഞ്ഞു.

Advertisements

യോഗം ചങ്ങാനാശ്ശേരി എം.എൽ.എ അഡ്വ. ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു. വിഭിന്ന ശേഷി ഉള്ളവർ സമൂഹത്തിനു ബാധ്യത അല്ല എന്നും സമൂഹത്തിൻ്റെ മുഖ്യധാരയോടു ചേർന്ന് പോകേണ്ടവരാണെന്നും എം.എൽ.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീലമ്മ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിഭിന്ന ശേഷി മണ്ടലത്തിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ച വച്ചവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ബോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺമാരായ അനിൽ എം. ചാണ്ടി , ധനുജ സുരേന്ദ്രൻ , ബ്ലോക്ക് മെമ്പർമാരായ ജയിംസ് പുതുമന, സുജാത ബിജു, ദീപാ ജീസസ്, റേയ്ച്ചൽ കുര്യൻ, ഇ. ആർ. സുനിൽ കുമാർ, രജനിമോൾ കെ, സിബി ജോൺ, ലിസമ്മ ബേബി, വിഭിന്ന ശേഷി സംഘടന പ്രവർത്തകരായ വി കെ ശിവരാമൻ, സാബു കെ കെ, സുഗുണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സി.ഡി.പി. ഒ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി ഉത്തമൻ ബി നന്ദി പറഞ്ഞു. വിഭിന്ന ശേഷിയുള്ള വർ വിവിധ കലാപരിപാടികൾ യോഗത്തിൽ അവതരിപ്പിച്ചു.

Hot Topics

Related Articles