കോട്ടയം: പള്ളം എട്ടുപടി പടിഞ്ഞാറ് പാടശേഖരത്ത് വൻ തീപിടുത്തം. പാടശേഖരത്ത് തീ ആളിപ്പടർന്ന് പ്രദേശത്തെ ആകെ തീയിലും പുകയിലും മുക്കി. എടുപടി പടിഞ്ഞാറ് പാടശേഖരത്തിലാണ് തീ പിടുത്തമുണ്ടായത്. പള്ളം എട്ടുപടിയിലെ പുതുവീട്ടിൽ തോമസ് ജോർജിന്റെ സ്ഥലത്താണ് വെള്ളിയാഴ്ച ഉച്ചയോടെ തീ പടർന്നു പിടിച്ചത്.
തീ പടർന്നു പിടിക്കുന്നത് കണ്ട് മുൻ നഗരസഭ അംഗം അനീഷ് വരമ്പിനകത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്ത് എത്തി. തുടർന്നു, നാട്ടുകാരുടെ നേതൃത്വത്തിൽ തീ നിയന്ത്രണ വിധേയമാക്കി. ഈ സമയത്തിനകം തന്നെ അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത്് എത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനവാസ കേന്ദ്രത്തിലാണ് വെള്ളിയാഴ്ച തീ പിടിച്ചത്. ഭാഗ്യം കൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്. കോട്ടയം യൂണിറ്റിൽ നിന്നുള്ള രണ്ട് അഗ്നിരക്ഷാ സേനാ വാഹനവും സ്ഥലത്ത് എത്തിയിരുന്നു.