തിരുവനന്തപുരം: പാലോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. വട്ടക്കരിക്കകം ഇലവുപാലം സ്വദേശി രവി (60) ക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ ആറ് മണിക്ക് വീട്ടില്‍നിന്ന് തൊട്ടടുത്ത കടയിലേക്ക് ചായകുടിക്കാന്‍ ഇറങ്ങിയതായിരുന്നു രവി. ഈ സമയം കാട്ടുപന്നി പാഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നു. രവിയുടെ നിലവിളി കേട്ട് ഓടിവന്ന നാട്ടുകാരാണ് കാട്ടുപന്നിയെ വിരട്ടി ഓടിച്ച ശേഷം രവിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.നിലത്ത് തള്ളിയിട്ട ശേഷം കാട്ടുപന്നി രവിയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ രവിയുടെ ഒരു വിരല്‍ അറ്റുപോയിട്ടുണ്ട്. ശരീരത്തില്‍ ഗുരുതരമായി പരിക്കേറ്റ രവി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്