പാൽത്തു ജാൻവർ സംവിധായകനും നായികയും വിവാഹിതരായി..! വിവാഹം പത്തനംതിട്ട തിരുവല്ലയിൽ; വിവാഹ ഫോട്ടോ അടക്കം പങ്കു വച്ച് സംവിധായകനും നടനുമായ ബേസിൽ ജോസഫ്; വിവാഹ വീഡിയോ കാണാം

ജാഗ്രതാ
സിനിമ

കോട്ടയം: തീയറ്ററിൽ സൂപ്പർ ഹിറ്റായി കുടുംബ പ്രേക്ഷകരുടെ മനം കവർന്നോടുന്ന പാൽത്തൂ ജാൻവർ സിനിമയുടെ സംവിധായകനും നായികയും വിവാഹിതരായി. സിനിമ തീയറ്ററിൽ തകർപ്പനായി ഓടുമ്പോഴാണ് സിനിമയുടെ നായികയും സംവിധായകനും വിവാഹിതരായത്. സംവിധായകൻ സംഗീത് പി.രാജനും, നായിക ശ്രുതി സുരേഷുമാണ് തിരുവല്ല ശ്രീവല്ലഭ സ്വാമിക്ഷേത്രത്തിൽ വച്ചു വിവാഹിതരായത്. ഇരുവർക്കും വിവാഹ മംഗളാശംസകളുമായി സംവിധായകൻ ബേസിൽ ജോസഫും എത്തി. ഇരുവരുടെയും വിവാഹ ഫോട്ടോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കു വച്ചാണ് ബേസിൽ ജോസഫ് രംഗത്ത് എത്തിയത്.

Advertisements

അടുത്ത ബന്ധുക്കളും ഇരുവരുടെയും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കണ്ണൂർ സ്വദേശിയായ സംഗീതും, ശ്രുതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. കരിക്ക് എന്ന സോഷ്യൽ മീഡിയയി പ്രണയത്തിലായിരുന്നു. കരിക്ക് എന്ന വെബ് സീരിസിലൂടെയാണ് ശ്രുതി സോഷ്യൽ മീഡിയയിൽ താരമായി മാറിയത്. തിരുവല്ല ശ്രീവല്ലഭ സ്വാമിക്ഷേത്രത്തിലെ വിവാഹത്തിന് ശേഷം ചങ്ങാശേരി കൊണ്ടൂർ റിസോർട്ടിൽ പാർട്ടിയും നടന്നു. ഇത് കൂടാതെ സെപ്റ്റംബർ 18 ന് കണ്ണൂരിൽ സുഹൃത്തുക്കൾക്കായി പാർട്ടിയും ഒരുക്കിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.