പാമ്പാടി: വർഷങ്ങളായി സ്വന്തമായി വില്ലേജ് ഓഫീസ് ഇല്ലാത്ത പാമ്പാടിയിൽ വില്ലേജ് ഓഫീസ് കെട്ടിടം പണി ഉടൻ പൂർത്തിയാക്കണമെന്ന് എൻ.സി. പി. (എസ്) പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സ്വന്തമായ കെട്ടിടം പൊളിച്ചു മാറ്റിയ വില്ലേജ് ഓഫീസ്, വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 3 വർഷത്തിലധികമായി. സ്ഥലപരിമിതിയും ഫയൽ കൂമ്പാരവും അടക്കം വാടകക്കെട്ടിടത്തിലെ വില്ലേജ് ഓഫീസിൻ്റെ പരിമിതികൾ ഏറെയാണ്. ഇതിനാൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും നിവേദനം സമർപ്പിച്ചതായി യോഗം ഉദ്ഘാടനം ചെയ്ത എൻ.സി. പി.(എസ്) സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ പറഞ്ഞു. പാമ്പാടി പ്രസ്സ് ക്ലബ്ബ് ഹാളിൽ, നിയോജക മണ്ഡലം പ്രസിഡൻ്റ് ജെയ് മോൻ ജേക്കബ്ബ് അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.സി. പി. (എസ്) ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാല, റെജി കൂരോപ്പട , മാത്യു പാമ്പാടി, രാധാകൃഷ്ണൻ ഓണമ്പള്ളി, രഘു ബാലരാമപുരം, ഗോപാലകൃഷ്ണൻ മീനടം, ജോബി പള്ളിക്കത്തോട്, ബിജു തോമസ്, അഡ്വ. അരുൺ, എബിസൺ കൂരോപ്പട, ജെയ്സൻ, മിഥുൻ എന്നിവർ പ്രസംഗിച്ചു.