പാമ്പാടി: രണ്ടുദിവസം നീണ്ടുനിൽക്കുന്ന ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐടി ,മേളകൾക്ക് തിരി തെളിഞ്ഞു. സെൻറ് തോമസ് ഹൈസ്കൂൾ മാനേജർ മാത്യൂ സി വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡാലി റോയ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എം മാത്യു ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശശികല പി എസ് മെമ്പർമാരായ സുനിതാ ദ്വീപു, സാബു എബ്രഹാം കോട്ടയം ഡി.ഇ.ഒ, പ്രദീപ് കെ ആർ, പാമ്പാടി എ ഇ ഒ സുജാകുമാരി എസ് ഡി, ഓർത്തഡോക്സ് വലിയപള്ളി വികാരി ഫാദർ കുരുവിള പെരുമാൾ ചാക്കോ സൗത്ത് പാമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി.എം പ്രദീപ്, ശ്രീഭദ്ര പബ്ലിക് സ്കൂൾ മാനേജർ രാജേന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.
ജനറൽ കൺവീനർ ജയശ്രീ എ. സ്വാഗതവും ജോയിന്റ് ജനറൽ കൺവീനർ ഓമന മാത്യു കൃതഞ്ജതയും പറഞ്ഞു പ്രവർത്തിപരിചയമേള സെൻറ് തോമസ് ഹൈസ്കൂളിലും, വലിയപള്ളി പാരിഷ് ഹാളിലുമായി നടന്നു സാമൂഹ്യശാസ്ത്രമേള ശ്രീഭദ്ര പബ്ലിക് സ്കൂളിലും ഐടി മേള സെൻറ് തോമസ് ഗവൺമെൻറ് എൽ പി സ്കൂളിലും നടന്നു . നാളെ ഗണിതമേള സെൻറ് തോമസ് ഹൈസ്കൂളിലും ശാസ്ത്രമേള ശ്രീഭദ്ര പബ്ലിക് സ്കൂളിലുമായി നടക്കും വൈകുന്നേരം 3. 30ന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും