പള്ളിക്കത്തോട് : കോട്ടയം പാർലമെന്റ് അംഗം തോമസ് ചാഴിക്കാടൻ എം.പി.യുടെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹ്യ വകുപ്പിന്റെ സഹകരണത്തോടെ ബ്ലോക്ക് തലത്തിൽ നടത്തുന്ന ഭിന്നശേഷി മെഡിക്കൽ ക്യാമ്പ് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ക്യാമ്പിൽ ഇ.എൻ.റ്റി. സർജറി, അസ്ഥിരോഗ വിഭാഗം, കണ്ണ് എന്ന് വിഭാഗങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ ആരോഗ്യ പ്രവർത്തകരുടെ ക്യാമ്പിലൂടെ ചലനസഹായി, ശ്രവണസഹായി എന്നിവ ആവശ്യമുള്ളവരെ കണ്ടെത്തി ഉപകരണങ്ങൾ ലഭ്യമാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ഭിന്നശേഷിക്കാരായ 20 പേർ ക്യാമ്പിൽ പങ്കെടുത്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പിൽ ബ്ലോക്ക് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാമിന്റെ അദ്ധ്യക്ഷയായി കോട്ടയം പാർലമെന്റ് അംഗം തോമസ് ചാഴിക്കാടൻ എം.പി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൾ മാത്യു ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളായ ബെറ്റി റോയി, സി.എം.മാത്യു, പ്രേമബിജു, . ഡാലിറോയി പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീല ചെറിയാൻ, ജാൻസി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജു തോമസ്, സിന്ധുവിശ്വൻ, അശോക് കുമാർ പുതിന, എം.കെ. രാധാകൃഷ്ണൻ, ജോബി ജോമി, അനീഷ് പന്താക്കൻ, ഡോ. മേഴ്സി ജോൺ, ജില്ലാ സാമൂഹ്യനീതി ഓഫീസർ പ്രമോദ്കുമാർ, സി.ഡി.പി.ഒ കവിത, ബ്ലോക്ക് സെക്രട്ടറി എം.എസ്. വിജയൻ എന്നിവർ സംസാരിച്ചു.