പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുണ്ടൻകുന്ന് ആശുപത്രിയിൽ കിടക്ക , തലയിണ , വിരിപ്പ് എന്നിവ വിതരണം ചെയ്തു

പള്ളിക്കത്തോട് : പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ആശുപത്രികളിലേക്ക് കിടക്ക , തലയിണ , വിരിപ്പ് എന്നിവയുടെ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. വിതരണോദ്ഘാടനം മുണ്ടൻ കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൾ മാത്യു അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രേമ ബിജു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബെറ്റി റോയ് , അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാൻസി ബാബു , ബ്ലോക്ക് മെമ്പർമാരായ പ്രൊഫ എം കെ രാധാകൃഷ്ണൻ , ജോബി ജോമി , ബിഡിഒ എം എസ് വിജയൻ , മുണ്ടൻകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. എസ് വി പ്രീത എന്നിവർ സംസാരിച്ചു

Advertisements

Hot Topics

Related Articles