പദ്ധതി നിർവ്വഹണം – നൂറിന്റെ നിറവിൽ ;  അഭിമാന നേട്ടവുമായി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്

പുതുപ്പള്ളി : 2021 22 സാമ്പത്തിക വർഷത്തെ പദ്ധതി നിർവ്വഹണത്തിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അഭിമാനമായ നേട്ടം കൈവരിച്ചതിനൊപ്പം ജില്ലയിൽ 3-ാം സ്ഥാനവും നേടിയെടുത്തതായി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം അറിയിച്ചു. 101.17 ശതമാനം പദ്ധതി വിഹിതം ബ്ലോക്ക് പഞ്ചായത്ത് ചിലവഴിച്ചു.

Advertisements

ഉല്പാദന മേഖലയിൽ 6760478 രൂപയുടെയും സേവന മേ ഖലയിൽ 26939349 രൂപയും, പശ്ചാത്തല മേഖലയിൽ 6536341 രൂപയും ചിലവഴിച്ചു.പഞ്ചായത്ത് വിവിധ സ്ഥാപനങ്ങൾക്ക് മോഡുലാർ ടോയ്ലറ്റ്,
പട്ടികജാതി സങ്കേതങ്ങളിൽ സ്ത്രീ സൗഹൃദ മോഡുലാർ ടോയ്ലറ്റ് , മിൽക്ക് എ ടി എം , ലൈബ്രറികളിൽ വയോജന കോർണർ, ഷീ പാഡ് യൂണിറ്റ് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജന സൗഹൃദ ഓഫീസ് എന്ന ലക്ഷ്യം മുന്നിൽ കണ്ട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം
നവീകരിച്ചു. പാമ്പാടി ഗ്രാമ പഞ്ചായത്തിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും ബ്ലോക്ക് ഓഫീസിൽ ക്യാന്റീൻ ആരംഭിക്കുന്നതിനുമുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി തുക ചിലവഴിച്ചു. ലൈഫ് ഭവന നിർമ്മാണ പദ്ധതിക്കായി ജനറൽ / എസ്.സി/എസ്.റ്റി വിഭാഗത്തിൽ പെടുത്തി 84 ലക്ഷം രൂപയും.പട്ടിക ജാതി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ്പിന് 16 ലക്ഷം രൂപയും പഠന മുറിക്കായി  26 ലക്ഷം രൂപയും സുഭിക്ഷകേരളം പദ്ധതിക്കായി 17 ലക്ഷം രൂപയും ചെലവഴിച്ചു.

കൂടാതെ വിവിധ പദ്ധതികൾക്കും, റോഡുകളുടെ നവീകരണത്തിനായും തുക ചിലവഴിച്ചു.
ആടുവളർത്തൽ യൂണിറ്റ് തുടങ്ങുന്നതിനായി വനിതാ ഗ്രൂപ്പിന് സബ്സിഡി ധനസഹായം നൽകി. മഹാത്മാ ഗാന്ധി ദേശീയ  ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി 280708 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും 14 കോടി 39 ലക്ഷം രൂപ ചിലവഴിക്കുകയും ചെയ്തു. 1481 ഗുണ്ടകൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകുന്നതിന് സാധിച്ചു. വ്യക്തിഗത ആസ്തി നിർമ്മാണത്തിലും  പഞ്ചായത്ത് അഭിമാനകരമായ നേട്ടം കൈവരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആർ ആർ ഇ ഷ്രെഡിംങ്  യൂണിറ്റിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ഡസ്റ്റ് റിമൂവറും, ബോക്ക്  പഞ്ചായത്ത്  ഓഫീസ് ആവശ്യത്തിനായി പുതിയ ജനറേറ്ററും സ്ഥാപിച്ചു.

ബ്ലോക്ക് പഞ്ചായത്ത്
പരിധിയിലെ വിവിധ സ്ഥാപനങ്ങൾക്കും പട്ടികജാതി സങ്കേതങ്ങൾക്കും മോഡ്യൂലാർ ടോയ്ലറ്റ് സ്ഥാപിച്ചു. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരു ബ്ലോക്ക് പഞ്ചായത്തിൽ മിൽക്ക് എടിഎം സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തത്. അരിപ്പറമ്പ്  ക്ഷീര സഹകരണ സംഘത്തിന്റെ സഹകരണത്തോടെ മണൽകാട്  പഞ്ചായത്തിലെ അരീപ്പറമ്പിലാണ് സംസ്ഥാനത്ത് ആദ്യമായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മിൽക്ക് എ ടി എം സ്ഥാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ ലൈബ്രറികളിൽ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി വയോജന കോർണർ പദ്ധതിയിൽ പെടുത്തി വിവിധ ഉപകരണങ്ങൾ വിതരണം ചെയ്യുകയും, ഷീപാഡ് പദ്ധതിയിൽ പെടുത്തി നാപ്കിൻ വൈൻ ഡിംഗ് യൂണിറ്റ് ആൻഡ് ഡിസ്ട്രോയർ 18 സ്കൂളുകളിൽ സ്ഥാപിക്കുകയും ചെയ്തു.

കുന്നേൽ പീടിക പള്ളിക്കുന്ന്, പുലാട്ട്കുന്ന് ,നായിപ്ലാവ്  എന്നിവ ഉൾപ്പെടെയുള്ള കുടിവെള്ള പദ്ധതിക്കായും, സഹൃദയ ഗ്രന്ഥശാല സ്റ്റേഡിയം നവീകരണം, മാലം ലൈബ്രറി നവീകരണം, എ എസ് എൻ എ ഓഡിറ്റോറിയം കോംപ്ലക്സ് നിർമ്മാണം, കിളിയൻകുന്ന് , കിഴക്കോട്, ചാത്തമല കോളനികളുടെ സമഗ്ര വികസനം മുഴയനാൽ തൊഴിൽപന കേന്ദ്രം നവികരണം എന്നിവ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കായി തുക ചെലവഴിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര വികസനം മുന്നിൽ കണ്ട് പദ്ധതികൾ ആവിഷ്കരിക്കുകയും സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്തത് അഭിമാനകരമായ നേട്ടമാണ് എന്നും അതിനായി പ്രവർത്തിച്ച എല്ലാവരോടുമുള്ള നന്ദി രേഖപ്പെടുത്തുന്നതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം പറഞ്ഞു.

Hot Topics

Related Articles