സിലബസ്സിന് അപ്പുറത്തേയ്ക്ക് വിദ്യാർത്ഥികളെ എത്തിക്കുന്നത് വായനാനുഭവങ്ങളിലൂടെ: മന്ത്രി വാസവൻ

പാമ്പാടി : സിലബസ്സിന് അപ്പുറത്തേയ്ക്ക് വിദ്യാർത്ഥികളെ എത്തിക്കുന്നത് വായനയിലൂടെയാണെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻപറഞ്ഞു.
എൻ.സി.പി.സംസ്ഥാനജനറൽ സെക്രട്ടറി അഡ്വ.കെ.ആർ.രാജൻ എഴുതിയ നടപ്പാതകൾ,അക്ഷരചെപ്പ് എന്നീപുസ്തകങ്ങളുടെ പ്രകാശനം നിർവ്വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് രചിച്ച പുസ്തകങ്ങൾ ആണ് ഇവ.

Advertisements

അനുഭവസമ്പത്ത്,വിജ്ഞാനം,മാനവീകത എന്നിവയാണ്‌ എഴുത്തുകാരന്റെ പ്രത്യേകതയെന്നും , മനുഷ്യ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് രണ്ടു പുസ്തകങളുടെ ഉള്ളടക്കമെന്നും മന്ത്രി
പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാമ്പാടി മന്നംമെമ്മോറിയൽ ഹാളിൽ നടന്ന സമ്മേളനം എൻ.സി.പി സംസ്ഥാനപ്രസിഡൻറ് പി.സി.ചാക്കോ ഉദ്ഘാടനം ചെയ്തു. വായനക്കാരന്റെ ചിന്തകളെ പ്രചോദിപ്പിക്കുന്നതിലാണ് ഗ്രന്ഥകാരൻറെ വിജയമെന്നും അക്കാര്യത്തിൽ ഈ രണ്ടു പുസ്തകങ്ങളും സമ്പന്നമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.രാധാകൃഷ്ണൻ,അഡ്വ.റെജിസഖറിയ, പ്രസന്നൻ ആനിക്കാട്, അനീഷ് ആനിക്കാട്,ബെന്നിമയിലാടൂർ,കെ.എൻ രാജേന്ദ്രൻ നായർ,ജി.വേണുഗോപാൽ
എന്നിവർ പ്രസംഗിച്ചു ഗ്രന്ഥകർത്താവ് അഡ്വ.കെആർ രാജൻ മറുപടിപറഞ്ഞു.

Hot Topics

Related Articles