പാമ്പാടി കോത്തലയിൽ ബേക്കറിയ്ക്ക് തീ പിടിച്ചു: ഒഴിവായത് വൻ ദുരന്തം; ലക്ഷങ്ങളുടെ നഷ്ടം : വീഡിയോ കാണാം

കോത്തലയിൽ നിന്നും
ജാഗ്രതാ റിപ്പോർട്ടർ
സമയം – 3.00 മണി

Advertisements

കോട്ടയം : പാമ്പാടിക്ക് സമീപം പന്ത്രണ്ടാം മൈലിൽ ബേക്കറിക്ക് തീ പിടിച്ചു. കെ.കെ.റോഡ് കോത്തല ജംഗ്ഷന് സമീപമുള്ള സീ പാലസ് ബേക്കറിയിലാണ് ഇന്ന് ഉച്ചയോടെ തീപിടുത്തം ഉണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ട് മുറികളായുള്ള
ബേക്കറിയുടെ പുറകിലെ മുറിയിലാണ് ഷോട്ട് സർക്യൂട്ടിലെ തുടർന്ന് ആദ്യം തീ പിടിച്ചത് .

തുടർന്ന് പുക ഉയരുന്നതു കണ്ട് കടയുടമ അജിമോൻ പുറത്തേക്കോടി രക്ഷപ്പെട്ടു. പിന്നാലെ ഫ്രീസർ അടക്കമുള്ള എല്ലാം വൈദ്യുതി ഉപകരണങ്ങളും കത്തി നശിക്കുകയായിരുന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

പാമ്പാടി ഫയർ സ്റ്റേഷനിൽ നിന്നും രണ്ട് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Hot Topics

Related Articles