പാമ്പാടിയിൽ കോത്തലയിൽ കാണാതായ പെൺകുട്ടികൾ തിരുവനന്തപുരത്ത് ; സഹോദരിമാരെ കണ്ടെത്തിയത് ലോഡ്ജിൽ നിന്നും

കോട്ടയം : പാമ്പാടി കോത്തലയിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി. 16 ഉം 17 ഉം വയസ് പ്രായമുള്ള സഹോദരിമാരായ ഇവരെ തിരുവനന്തപുരത്തുനിന്നു മാണ് കണ്ടെത്തിയത്. തിരുവനന്തപുരം തമ്പാനൂരിലെ സി കെ ലോഡ്ജിൽ നിന്നുമാണ് ഇരുവരെയും കണ്ടെത്തിയത്.

Advertisements

ഇവർക്കൊപ്പം ഒളശ സ്വദേശി ജിബിൻ സ്കറിയ , കോത്തല സ്വദേശി വിശാൽ എന്നിവരെയും പിടികൂടി.ഇന്നലെ ഉച്ചയോട് കൂടിയാണ് വിദ്യാർത്ഥിനികളെ കാണാനില്ല എന്ന പരാതി ഉയർന്നത്. ജോലി കഴിഞ്ഞ് രക്ഷിതാക്കൾ വീട്ടിലെത്തിയപ്പോൾ കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നില്ല തുടർന്ന് വീടിന്റെ പരിസരത്ത് അന്വേഷണം നടത്തി എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല ഇതേ തുടർന്ന് രക്ഷിതാക്കൾ പാമ്പാടി പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ഇന്നലെ ഉച്ച കഴിഞ്ഞ് കുട്ടികളെ നാഗമ്പടം റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ തിരുവനന്തപുരത്ത് ഉണ്ട് എന്ന് മനസിലാക്കുവാൻ കഴിഞ്ഞത്. കുട്ടികളെ കണ്ടെത്തുന്നതിനായി ഇവരുടെ ചിത്രങ്ങൾ പാമ്പാടി പോലീസ് പ്രചരിപ്പിച്ചിരിന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമ്പാനൂരിൽ അന്വേഷണം നടത്തിയ പോലീസിന് ഇവർ സി കെ ലോഡ്ജിൽ ഉണ്ട് എന്ന വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടർന്ന് ലോഡ്ജിലെത്തി പരിശോധിച്ചപ്പോഴാണ് യുവാക്കൾക്കൊപ്പം സഹോദരിമാരെ കണ്ടെത്തിയത്.

ഇരുവരെയും കാണാതായതിനു പിന്നാലെ 2 ചെറുപ്പക്കാരെയും കാണാനില്ല എന്ന പരാതി ഉയർന്നിരുന്നു. ഇവർക്കൊപ്പം കുട്ടികൾ പോയിരിക്കാം എന്ന സംശയം ഇതോടെ പൊലീസിന് ഉണ്ടായിരുന്നു. ഈ ചെറുപ്പക്കാരുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു.

തമ്പാനൂർ ലോഡ്ജിൽ നിന്നും പിടികൂടിയ ഇവരെ സ്റ്റേഷനിലേക്ക് മാറ്റി . സംഭവത്തിൽ അന്വേഷണം നടത്തുന്ന പാമ്പാടിയിൽ നിന്നുള്ള പോലീസ് സംഘം തിരുവനന്തപുരത്തേക്ക്
യാത്ര തിരിച്ചിട്ടുണ്ട്. ഇവരെ കോട്ടയത്തെത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കും.

Hot Topics

Related Articles