പാമ്പാടിയിൽ മെയ് ദിനാഘോഷം ;  സംഘാടക സമിതി രൂപീകരിച്ചു

പാമ്പാടി : മെയ് ദിനാഘോഷത്തിനോട് അനുബന്ധിച്ച് അതിന്റെ വിജയകരമായ നടത്തിപ്പിന് ആവിശ്യമായ സംഘാടക സമിതി രൂപീകരിച്ചു. പാമ്പാടിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം സിഐടിയു ജില്ലാ സെക്രട്ടറി റ്റി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി ഏരിയാ പ്രസിഡന്റ് ഇ എസ് സാബു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് റെജി സഖറിയ , ജില്ലാ ജോയിന്റ് സെക്രട്ടറി കെ ജെ അനിൽ കുമാർ , സിപിഎം ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ് , സി ഐ ടി യു ജില്ലാ കമ്മറ്റി അംഗം എ ബി പ്രസാദ് , സിഐടിയു ഏരിയാ സെക്രട്ടറി കെ എൻ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി എൻ വാസവൻ , എ വി റസൽ , റ്റി ആർ രഘുനാഥ് , സുഭാഷ് പി വർഗീസ് ( രക്ഷാധികാരികൾ ) കെ എം രാധാകൃഷ്ണൻ ( ചെയർമാൻ ) , റെജി സഖറിയ ( സെക്രട്ടറി ) , കെ എൻ വിശ്വനാഥൻ  ( ട്രഷറാർ ) എന്നിവരെ തെരഞ്ഞെടുത്തു

Advertisements

Hot Topics

Related Articles