പാമ്പാടി വെള്ളൂരിൽ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പാമ്പാടി : പാമ്പാടിയിൽ ഗൃഹനാഥനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി പുതരിപ്രയിൽ വീട്ടിൽ രാജു ഫിലിപ്പ് മകൻ ക്രിസ്റ്റിൻ രാജു ഫിലിപ്പിനെയാണ് (26) പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി പാമ്പാടി നെടുംകുഴി ഓട്ടോ സ്റ്റാൻഡിന് സമീപം ഗൃഹനാഥനെ ആക്രമിച്ച് കത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗൃഹനാഥനും യുവാവും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു.

Advertisements

ഗൃഹനാഥനെയും ഭാര്യയെയും യുവാവ് ആക്രമിച്ച കേസ് പാമ്പാടി സ്റ്റേഷനിൽ നിലവിലുണ്ട്. യുവാവിനെതിരെ ഈ പരാതി കൊടുത്തതിലുള്ള വിരോധം മൂലമായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ പിടികൂടുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്എച്ച്ഓ ഡി സുവർണ്ണകുമാർ, എസ്.ഐ ലെബിമോൻ കെ.എസ്, കോളിൻസ് എം.ബി, എഎസ്ഐ പ്രദീപ് കുമാർ, സിപിഓ മാരായ ജിബിൻ ലോബോ, സജു പി മാത്യു സിന്ധു മോൾ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles