കോട്ടയം പനച്ചിക്കാട് പരുത്തുംപാറയിൽ വണ്ടിയുടെ ശബ്ദം കേട്ട് ഇടഞ്ഞോടി; ഓടിയെത്തി ചാടിയത് കിണറ്റിൽ; പാലാ സ്വദേശിയുടെ പിടിയാന കല്യാണി രക്ഷപെട്ടത് തലനാരിഴയ്ക്ക്; ആനയുടെ ജീവൻരക്ഷിച്ചത് പാപ്പാന്മാരുടെ മനസാന്നിധ്യം; ആന ഓടിയ വീഡിയോ ഇവിടെ കാണാം

പനച്ചിക്കാട് നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: പനച്ചിക്കാട് പരുത്തുംപാറയിൽ വണ്ടിയുടെ ശബ്ദം കേട്ട് ഇടഞ്ഞോടിയ പിടിയാന അപകടത്തിൽ നിന്നും രക്ഷപെട്ടത് ഭാഗ്യംകൊണ്ട്. ഭയന്നോടിയ പിടിയാന മെയിൻ റോഡിലൂടെ ഓടിയെത്തിയ ശേഷം പ്രദേശവാസിയുടെ കിണറ്റിലേയ്ക്കാണ് കാലെടുത്തു വച്ചത്. മുൻകാൽ തെന്നി വീണ ആനയുടെ തുമ്പിക്കൈയ്ക്കും, നാവിനും മുറിവേറ്റിട്ടുണ്ട്. ആനയെ തളയ്ക്കാൻ എത്തിയ സഹായിക്കും വിരലിന് നേരിട പരിക്കേറ്റിട്ടുണ്ട്. പനച്ചിക്കാട് പരുത്തുംപാറ നെല്ലിയ്ക്കൽ സന്തോഷ് ക്ലബിനു സമീപം സീതാഭവനിൽ സീതാമണിയമ്മയുടെ വീടിന്റെ കിണറ്റിലാണ് ആന ചാടിയത്. ഇതോടെ കിണറും ഭാഗീകമായി തകർന്നിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പനച്ചിക്കാട് പെരിഞ്ചേരിക്കുന്ന് ഭാഗത്ത് തടിപിടിക്കാൻ എത്തിയതായിരുന്നു പാലാ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കല്യാണി എന്ന പിടിയാന. ഇവിടെ വച്ച് ആന പ്രദേശത്ത് എത്തിയ വാഹനത്തിന്റെ ശബ്ദം കേട്ട് വിരണ്ടോടുകയായിരുന്നു. മെയിൻ റോഡിലൂടെ ഓടിയ ആന നേരെ എത്തിയത് പഞ്ചായത്ത് ഓഫിസിനു സമീപത്തായിരുന്നു. ഇതിനു ശേഷം പനച്ചിക്കാട്ട് പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് ഭാഗത്തേയ്ക്ക് ഓടിയ ആന, സന്തോഷ് ക്ലബിനു സമീപം എത്തി. ഇവിടെ നിന്നും, സീതാമണിയമ്മയുടെ പുരയിടത്തിലേയ്ക്ക് ആന ഓടിക്കയറി.

ആന ഇടഞ്ഞോടുന്നത് കണ്ട് നാട്ടുകാർ പിന്നാലെ എത്തിയതോടെ പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു പഞ്ചായത്ത് ഓഫിസിൽ നിന്നും നാട്ടുകാർക്കൊപ്പം കൂടി. തുടർന്നു, നാട്ടുകാരെ തടഞ്ഞു നിർത്തിയ അദ്ദേഹം ആന കൂടുതൽ പ്രകോപിതയാകാതിരിക്കാൻ വേണ്ട നടപടി സ്വീകരിച്ചു. നാട്ടുകാരെ സംഭവ സ്ഥലത്തേയ്ക്ക് എത്താതിരിക്കാൻ വേണ്ട മുൻകരുതലും റോയി മാത്യു സ്വീകരിച്ചതോടെ പാപ്പാന്മാർക്കും ആശ്വാസമായി. ഇതിനിടെ ആനയുടെ പിന്നാലെ എത്തിയ പാപ്പാൻമാർ വീട്ടു മുറ്റത്തേയ്ക്ക് കയറി ആനയെ തടയാൻ ശ്രമിച്ചു.

ഈ സമയം മുന്നോട്ട് ഓടിയ ആന വീടിന്റെ മുറ്റത്തെ കിണറ്റിലേയ്ക്കു ചാടി. ആനയുടെ മുൻകാലുകളും തുമ്പിക്കയ്യും അടക്കം കിണറ്റിൽ കുടുങ്ങി. ഇതിനിടെ ആനയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. ആനയുടെ പാപ്പാന്മാരും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് സാഹസികമായാണ് കിണറ്റിൽ നിന്നും ആനയെ കരയ്ക്കു കയറ്റിയത്. കല്യാണിയുടെ വായിലും, നാവിലും തുമ്പിക്കയ്യിലും സാരമായി പരിക്കേറ്റിട്ടുണ്ട്. ആനയെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ പാപ്പാനൊപ്പമെത്തിയ ആൾക്കും സാരമായി പരിക്കേറ്റു. പരിക്കേറ്റെങ്കിലും പാപ്പാന്മാർ സാഹസികമായി ആനയെ രക്ഷിച്ച് കരയ്ക്ക് കയറ്റി. തുടർന്നു, ഭക്ഷണവും വെള്ളവും നൽകി ആനയെ ശാന്തയാക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് ചിങ്ങവനം പൊലീസും, നാട്ടുകാരും , പഞ്ചായത്ത് അംഗങ്ങളും അടക്കമുള്ളവർ സ്ഥലത്ത് എത്തിയിരുന്നു. കൂടുതൽ നാശനഷ്ടമുണ്ടാക്കാതെ ആനയെ തളയ്ക്കാൻ സാധിച്ചതിന്റെ അശ്വാസത്തിലാണ് നാട്ടുകാരും അധികൃതരും. ആനയെ ശാന്തയാക്കിയ ശേഷം പാപ്പാന്മാർ ഇവിടെ നിന്നും മാറ്റി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.