ചരിത്ര പ്രസിദ്ധമായ പനച്ചിക്കാട് വെള്ളുത്തുരുത്തി ക്ഷേത്രത്തിലെ കുംഭഭരണി ആഘോഷം മാർച്ച് ഏഴിന്; കുംഭകുടം തിങ്കളാഴ്ച നടക്കും

കോട്ടയം: ചരിത്ര പ്രസിദ്ധമായ പനച്ചിക്കാട് വെള്ളുത്തുരുത്തി ക്ഷേത്രത്തിലെ കുംഭഭരണി ആഘോഷം മാർച്ച് ഏഴ് തിങ്കളാഴ്ച നടക്കും. ക്ഷേത്രത്തിലെ വിവിധ കരകളിൽ നിന്നുള്ളവർ കുംഭകുടവുമായി എത്തി ആഘോഷങ്ങളിൽ പങ്കെടുക്കും. കൊവിഡ് പ്രതിസന്ധിക്കാലത്തെ തുടർന്ന് രണ്ടു വർഷത്തോളമായി മുടങ്ങിക്കിടന്ന ഉത്സവവും, കുംഭ കുടവുമാണ് ഇക്കുറി പൂർവാധികം ഭംഗിയായി ആഘോഷത്തോടെ നടത്തപ്പെടുന്നത്.

Advertisements

ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ പുലർച്ചെ നാലിന് നിർമ്മാല്യ ദർശനം നടക്കും. ഏഴു വരെ എണ്ണ അഭിഷേകം. ഏഴരയ്ക്ക് പാൽ, പനിനീര്, കരിക്ക് അഭിഷേകം. രാവിലെ 7.30 ന് ഈശ്വരനാമാർച്ചന. തുടർന്ന്, വെളുത്തുരുത്തി ശ്രീഭദ്രാ ഭജൻസിന്റെ ഭജന. 8.15 ന് ഉച്ചപൂജ. രാത്രി ഒൻപതിന് വിത്തും മഞ്ഞളും അഭിഷേകം. തുടർന്ന്, മഞ്ഞപ്പാൽ അഭിഷേകം. എന്നിവ ക്ഷേത്രത്തിൽ നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്ഷേത്രത്തിലെ വിവിധ കരകളിൽ നിന്നുള്ള കുംഭകുട ഘോഷയാത്രകൾ ഉച്ചയോടെ പാതിയപ്പള്ളിക്കടവ് സ്‌കന്ദകാളിക്ഷേത്രത്തിനു സമീപം തയ്യാറാക്കിയ പാട്ടമ്പലത്തിൽ നിന്നും 12.30 ന് പുറപ്പെടും. തുടർന്ന്, ആഘോഷമായ വാദ്യമേളങ്ങളുടെ അടക്കം അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന്, കുംഭകുട ഘോഷയാത്രയ്ക്കു സമാപനമാകും. ക്ഷേത്രത്തിലെ വിവിധ കരകളിൽ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. കുംഭകുടത്തിന്റെ ഭാഗമായി കരകാട്ടവും ആഘോഷങ്ങളും ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles