പനച്ചിക്കാട് : പനച്ചിക്കാട് പഞ്ചായത്തിന്റെ അഴിമതി ഭരണത്തിനെതിരെ , പഞ്ചായത്ത് സെക്രട്ടറിയുടെ സർക്കാർ വിരുദ്ധ പ്രചരണങ്ങൾക്കെതിരെ ഡിവൈഎഫ്ഐ പനച്ചിക്കാട് ഈസ്റ്റ്, വെസ്റ്റ്, കൊല്ലാട് മേഖലാ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ സതീഷ് വർക്കി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മറ്റി അംഗം അഖിൽ ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ട്രഷറർ സിജിത് കുന്നപ്പള്ളി, ബ്ലോക്ക് കമ്മറ്റി അംഗം പി എസ് അലക്സ് , പനച്ചിക്കാട് ഈസ്റ്റ് മേഖല പ്രസിഡന്റ് നെൽസൺ തോമസ് എന്നിവർ സംസാരിച്ചു
Advertisements