പനമരം എരനെല്ലൂരില്‍ കിണർ നിർമാണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

കല്‍പ്പറ്റ: പനമരം എരനെല്ലൂരില്‍ കിണർ നിർമാണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി ആക്കോട് മുഹമ്മദ് (40) ആണ് മരിച്ചത്. കിണറ്റില്‍ അകപ്പെട്ട മറ്റു രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിണറിന്റെ പടവ് തകർന്നായിരുന്നു അപകടം. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നല്‍കും.

Advertisements

Hot Topics

Related Articles