പാലക്കാട്: പനയമ്പാടത്ത് നാല് വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടത്തില്‍ റോഡ് നിർമാണത്തില്‍ വലിയ പാകപിഴകള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്ന ഐഐടി റിപ്പോർട്ട് പുറത്ത്. അപകടം നടന്ന റോഡില്‍ സ്റ്റോപ്പ് സൈറ്റ് ഡിസ്റ്റൻസ് (മുന്നില്‍ പോകുന്ന വാഹനത്തെ മനസിലാക്കി നിർത്താനും വേഗം കുറയ്ക്കാനും ഉള്ള കാഴ്ച ദൂരം) വളരെ കുറവാണെന്നും ഓവർ ടേക്കിങ് സൈറ്റ് ഡിസ്റ്റൻസും (മറ്റൊരു വണ്ടിയെ മറികടക്കാൻ പാകത്തിന് വേണ്ട കാഴച് ദൂരവും) കുറവാണെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. പാലക്കാട് കോഴിക്കോട് ദേശീയ പാതയിലെ പനയംപാടം സ്ഥിരം അപകടമേഖലയെന്നാണ് മോട്ടോർ വാഹന വകുപ്പിന് വേണ്ടി പാലക്കാട് ഐഐടി തയാറാക്കിയ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.
റോഡിന് വണ്ടികള്‍ തെന്നിമാറുന്നത് ഒഴിവാക്കാൻ പാകത്തിന് സ്കിഡ് റെസിറ്റൻസ് ഇല്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. സ്ഥിരം അപകടമേഖലയെന്ന് കണ്ടെത്തിയ പാലക്കാട്ടെ പനയംപാടത്ത് നടപ്പാക്കിയത് റോഡിലെ ഗ്രിപ്പിടല്‍ മാത്രമാണ്. അതേസമയം ഐഐടി റിപ്പോർട്ടിലെ നിർദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് ജില്ലാ ഭരണകൂടവും സമ്മതിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റിപ്പോർട്ടിലെ നിർദേശങ്ങളില്‍ നടപ്പാക്കിയത് റോഡിലെ ഗ്രിപ്പിടല്‍ മാത്രമാണ്. ആറ് മാസം മുമ്പ് ഗ്രിപ്പിട്ടെങ്കിലും അതിന്‍റെ ഗുണ ഫലമില്ലെന്നതിന്‍റെ തെളിവാണ് കഴിഞ്ഞ ദിവസമുണ്ടായ ദാരുണമായ അപകടം. റോഡില്‍ വേഗ നിയന്ത്രണ സംവിധാനം ഏ൪പ്പെടുത്തണമെന്ന് റിപ്പോർട്ടില്‍ പറയുന്നു. 70കിലോമീറ്റർ വേഗത 30 കിലോമീറ്ററാക്കി ചുരുക്കണമെന്നും ഇത് ഇത് വ്യക്തമാക്കുന്ന കട്ടികൂടിയ മാ൪ക്കുകള്‍ റോഡില്‍ വേണമെന്നും റിപ്പോർട്ടില്‍ നിർദ്ദേശമുണ്ട്. ഒരേദിശയില്‍ പോവുന്ന വാഹനങ്ങള്‍ മറികടക്കുന്നത് നിരോധിച്ചുള്ള അറിയിപ്പ് വെക്കണം. വളവുകളില്‍ വശം മാറി സഞ്ചരിക്കുന്നത് ഒഴിവാക്കാൻ ഡെലിനേറ്ററുകള്‍ സ്ഥാപിക്കണം. റോഡും അരികിലെ മണ്ണും തമ്മില്‍ ഉയര വ്യത്യാസമുണ്ട്, ഇതിന് പരിഹാരം വേണമെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു.