ഉപ്പുതറ :ലൈഫ് ഭവനപദ്ധതിയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഉപ്പുതറ പഞ്ചായത്തിന് മുന്നിൽ ബിജെ പി സംഘടിപ്പിച്ച ധർണ്ണാ സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് ഭവന പദ്ധതിക്ക് അർഹരായവർക്ക് കൈവശരേഖ പോലും നേടിയെടുക്കാൻ കഴിവില്ലാത്ത ഭരണസമിതിയാണ് ഉപ്പുതറ ഭരിക്കുന്നത്. എൽ ഡി എഫും, യുഡിഎഫും പാവപ്പെട്ട ജനങ്ങളുടെ പ്രശ്നം കാണുന്നില്ല. സെക്രട്ടറി പഞ്ചായത്ത് ഭരണ സമിതിക്കും കൈയ്യേറ്റക്കാരുടെ ഇടനിലക്കാരനായി പ്രവർത്തിക്കുകയാണന്നും ബി ജെ പി ആരോപിച്ചു.ഉപ്പതറ പഞ്ചായത്തിൽ ലൈഫിലെ മാനദണ്ഡങ്ങൾ മാറ്റുക, ഉപ്പുതറയിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കുക, ടൗണിലെത്തുന്ന ജനങ്ങൾക്ക് പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ ശൗചാലയം നിർമ്മിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപ്പുതറ പഞ്ചായത്ത് പടിക്കൽ ധർണ്ണാ സമരം നടത്തിയത്. ധർണ്ണാ സമരത്തിന് മുന്നോടിയായി ടൗണിൽ പ്രകടനവും നടത്തി. ബി ജെ പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ. കെ .രാജപ്പൻ അധ്യക്ഷത വഹിച്ചു. ഒ ബി സി മോർച്ച സംസ്ഥാന സമിയംഗം ഷാജി നെല്ലിപ്പറമ്പിൽ , ബി ജെ പി ജില്ലാ ഉപാധ്യക്ഷൻ സി .സന്തോഷ് കുമാർ , ഏലപ്പാറ മണ്ഡലം പ്രസിഡന്റ് സന്തോഷ് കൃഷ്ണൻ , ടി കെ രാജു , എം എസ് ബിജു എന്നിവർ സംസാരിച്ചു.