പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴ പുത്തൻകോയിക്കൽ കൊട്ടാരത്തിൽ(വടക്കേമുറി)പൂരാടം നാൾ കേരളവർമരാജ

പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴ പുത്തൻകോയിക്കൽ കൊട്ടാരത്തിൽ(വടക്കേമുറി)പൂരാടം നാൾ കേരളവർമരാജ(86)തൃശ്ശൂർ തിരുത്തൂർ നടുവിൽ മഠത്തിൽ അന്തരിച്ചു.

Advertisements

പന്തളം കൊട്ടാരം കുടുംബാംഗം പരേതയായ ഉത്രം നാൾ അംബാലിക തമ്പുരാട്ടിയുടേയും കോട്ടയം കുഴിപ്പുറം ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടേയും മകനാണ്.
ഭാര്യ: തൃശ്ശൂർ തിരുത്തൂർ നടുവിൽ മഠത്തിൽ രാജേശ്വരി വർമ.
മകൻ: ദിനേശ് വർമ.
മരുമകൾ സരിത വർമ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഹോദരങ്ങൾ: പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ രാജ, രാഘവവർമ രാജ, രാജേശ്വരി തമ്പുരാട്ടി, പരേതരായ രാധ തമ്പുരാട്ടി, രാജരാജവർമ.
സംസ്‌കാരം ബുധനാഴ്ച 11-ന് തൃശ്ശൂർ തിരുത്തൂർ നടുവിൽ മഠം വീട്ടുവളപ്പിൽ.

പന്തളം കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തേത്തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രം അടച്ചിട്ടു. ജൂൺ 28-ന് രാവിലെ ശുദ്ധി ക്രിയകൾക്കു ശേഷം ക്ഷേത്രം തുറക്കും.

Hot Topics

Related Articles