പന്നിമറ്റത്ത് കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണം; ബൈക്കിലെത്തിയ രണ്ടംഗ സംഘം നടത്തിയത് വ്യാപക ആക്രമണം; കടയും ബൈക്കും സൈക്കിളും തകർത്ത സംഘം വീട്ടിലും ആക്രമണം നടത്തി; പരിക്കേറ്റയാൾ ആശുപത്രിയിൽ

പന്നിമറ്റത്ത് നിന്ന്
ജാഗ്രതാ ന്യൂസ്
ചിങ്ങവനം: പന്നിമറ്റത്ത് പ്രകോപനമൊന്നുമില്ലാതെ കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണം. കോഴിക്കടയും, ബൈക്കും സൈക്കിളും അടിച്ചു തകർത്ത അക്രമി സംഘം വീട് കയറിയും ആക്രമണം നടത്തി. അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടത്തിൽ വീട്ടുടമയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്നിമറ്റം സ്വദേശി സതീഷിനാണ് പരിക്കേറ്റത്ത്.

Advertisements

വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ഒരു മാസം മുൻപ് ചിങ്ങവനത്തും പരിസരത്തും വ്യാപകമായ ആക്രമണം നടത്തി റിമാൻഡിൽ പോയ കഞ്ചാവ് മാഫിയ സംഘാംഗമായ യുവാവാണ് കൂട്ടാളിയുമായി ബൈക്കിലെത്തി പ്രകോപനമൊന്നുമില്ലാതെ കോഴിക്കടയിൽ അക്രമം നടത്തുകയായിരുന്നു. പന്നിമറ്റം റെയിൽവേ മേൽപ്പാലത്തിനു സമീപമുള്ള കോഴിക്കടയാണ് അക്രമി സംഘം അടിച്ച് തകർത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു, ഇതിനു സമീപത്തെ പുറംമ്പോക്കിലുള്ള വീടിനുള്ളിൽ അതിക്രമിച്ച് കയറിയ അക്രമി സംഘം വീട്ടുടമസ്ഥനെ മർദിക്കുകയും വീട് പൂർണമായും അടിച്ചു തകർക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരെയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്തു. ഈ സമയം ഇതുവഴി എത്തിയ ലോട്ടറിക്കച്ചവടക്കാരനെ തടഞ്ഞു നിർത്തി മർദിക്കുകയും, ഇയാളുടെ സൈക്കിളും ഇതുവഴി വന്ന ബൈക്കും തല്ലിത്തകർക്കുകയും ചെയ്തു.

നാട്ടുകാർ വിവരം അറിയിച്ചതോടെ ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും അക്രമി സംഘം രക്ഷപെട്ടിരുന്നു. പ്രദേശത്ത് വൻ ഭീഷണിയാണ് കഞ്ചാവ് മാഫിയ സംഘം ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ നാട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Hot Topics

Related Articles