പന്നിയങ്കരയില്‍ പ്രദേശവാസികളില്‍ നിന്ന് തത്ക്കാലം ടോള്‍പിരിവില്ല; തീരുമാനം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന്

പാലക്കാട് : പന്നിയങ്കര ടോള്‍പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് തത്ക്കാലം ടോള്‍ പിരിക്കില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ടോള്‍ പിരിവ് വേണ്ടെന്ന് വെക്കാനുള്ള തീരുമാനം. സർവകക്ഷിയോഗത്തിന് ശേഷമായിരിക്കും വിഷയത്തില്‍ അന്തിമതീരുമാനമെടുക്കുക. ഇന്നലെ അർധരാത്രി മുതല്‍ പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധമുയർന്നിരുന്നു. ടോള്‍ പ്ലാസയിലേക്ക് പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. കിഴക്കഞ്ചേരി, കണ്ണമ്പ്ര പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിലെ വാഹനങ്ങള്‍ക്കായിരുന്നു സൗജന്യ യാത്ര അനുവദിച്ചിരുന്നത്. ജൂലൈ ഒന്നു മുതല്‍ ഇത് നടക്കില്ലെന്നാണ് കരാർ കമ്ബനിയുടെ മുന്നറിയിപ്പ്.

Advertisements

Hot Topics

Related Articles