കണ്ണൂർ : പാനൂർ ബോംബ് സ്ഫോടന കേസിലെ നാല് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തി. നാലാം പ്രതി സബിൻ ലാല്‍, ആറാം പ്രതി സായൂജ്, എട്ടാം പ്രതി ഷിജില്‍, പതിനൊന്നാം പ്രതി അക്ഷയ് എന്നിവർക്കെതിരെയാണ് കാപ്പ നിയമപ്രകാരം കേസെടുത്തത്. കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്കാത്തതിനാല് സായൂജിനും സബിൻ ലാലിനും കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയിരുന്നു. കാപ്പ ചുമത്തിയതിനാല്‍ ഇരുവർക്കും ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല. മൂന്നിലധികം കേസുകളില്‍ പ്രതികളായതിനെ തുടർന്നാണ് ഇവര്‍ക്കെതിരെ കാപ്പ ചുമത്താൻ നിർദേശം നല്‍കിയത്.
Advertisements